മാഹി: കാലപഴക്കത്താൽ ബലക്ഷയം നേരിടുന്ന മാഹിപ്പാലത്തിന്റെ മേൽഭാഗം ടാറിങ്ങിന് പകരം പൂർണ്ണമായുംകോൺക്രീറ്റ് ചെയ്യുകയും പാലത്തിന്റെ ഇരു ഭാഗങ്ങളിലും ട്രാഫിക് സിഗ്നൽലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്താൽ പാലത്തിലെ തിരക്ക് ഒഴുവാക്കുന്നതിനും കുറച്ച് കാലം കൂടെ പ്രയാസമില്ലാതെ സഞ്ചരിക്കാനും കഴിയും. പുതിയ മാഹിപ്പാലത്തിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതിന് അധികൃതരുടെ സത്വരശ്രദ്ധ പതിയേണ്ടതുണ്ട്.