പാനൂർ :പ്രാണിക് ഹീലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രാന്റ്മാസ്റ്റർ ചൊവാ കോക് സൂയിയുടെ ജൻമദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മെഡിറ്റേഷൻ , ഗുരുസ്മരണ , ചികിത്സാനുഭവങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തും. വൈകുന്നേരം 5 മണിക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം പാനൂർ നഗരസഭ കൗൺസിലർ പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്യും. സുരേഷ് ബാബു മാസ്റ്റർ അധ്യക്ഷനാകുന്ന ചടങ്ങിൽ പാനൂർ പ്രസ് ഫോറം പ്രസിഡന്റ് കെ കെ. സജീവ്കുമാർ ആശംസയർപ്പിക്കും. ടി.രവീന്ദ്രൻ സ്വാഗതവും ഷാജി കോറോത്ത് നന്ദി പറയും.