കണ്ണൂർ:സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ചുമതല നിർവ്വഹിച്ചു വരുന്ന അദ്ധ്യാപിക ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ , എസ്.പി.സി. ചുമതലയുള്ള ബന്ധപ്പെട്ടെ പൊലീസ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടന രംഗത്ത്. ആവശ്യമായ അന്വേഷണവും നടപടിയുമുണ്ടായില്ലെങ്കിൽ എസ്. പി.സി പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകി.
പൊലീസ് ഓഫീസർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി ആവശ്യമുന്നയിച്ചത്.
മാനസീകമായി പീഢിപ്പിക്കുന്നതിനെതിരെ അദ്ധ്യാപിക നേരത്തേ പരാതികൾ നൽകിയിരുന്നതായും ഇതിനെത്തുടർന്ന് , എസ്.പി.സി. ചുമതലയിൽ നിന്ന് ഒഴിവാക്കുമെന്ന് അദ്ധ്യാപികയെ ഉദ്യോഗസ്ഥൻ ഭീഷണിപ്പെപ്പെടുത്തിയതായും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നുള്ള മാനസീക പ്രയാസത്തിലാണത്രേ ചെണ്ടയാട് സ്വദേശിയായ അദ്ധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചത്. അദ്ധ്യാപിക അപകട നില തരണം ചെയ്തിട്ടുണ്ട്.ഇതേ ഉദ്യോഗസ്ഥനെതിരെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും പരാതിയുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു. ജില്ലാ പ്രസിഡണ്ട് യു.കെ.ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.പി.എസ്. ടി.എ. ജല്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.രമേശൻ , വി.മണികണ്ഠൻ , ജില്ല സെകട്ടറി ഇ.കെ.ജയപ്രസാദ് , ട്രഷറർ സി.വി.എ.ജലീൽ , എം.കെ. അരുണ , സി.എം. പ്രസീത , പി.പി.ഹരിലാൽ , വി.വി. പ്രകാശൻ , ദിനേശൻ പച്ചോൾ , സുധീർ കുനിയിൽ , കെ. രാജേഷ് , രാമചന്ദ്രൻ കെ. തുടങ്ങിയവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post