പാനൂർ : ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ തെരെഞ്ഞെടുപ്പ് വർഷം തന്നെ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനങ്ങൾ നിഷ്കളങ്കമായി നോക്കി നിൽക്കാൻ കഴിയില്ലെന്ന് കെ.പി.സി സി ഉപാധ്യക്ഷൻ വി ടി ബൽറാം അഭിപ്രായപ്പെട്ടു.
ഇ നീക്കം ഇന്ത്യൻ ജനാധിപത്യത്തെയും മതേത്വരത്വത്തെയും അട്ടിമറിക്കാനുള്ള നീഗുഢ താന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിസന്റായിരുന്ന
എൻ പി മോഹനൻന്റെ രണ്ടാം ചരമവാർഷികം , “സ്മൃതി മോഹനം ” തൂവ്വക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊയിലൂർ മണ്ഡലം പ്രസിഡന്റ്
വി. വിപിൻ അധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ ,കെ.പി സാജു , സി.വി എ ജലീൽ,പി.കൃഷ്ണൻ , കെ.സി ബിന്ദു, കെ പി അഹമദ്, വള്ളിൽ നാരായണൻ , കെ.കെ ദിനേശൻ ,എം.കെ രാജൻ, കെ.കെ ഭാസ്ക്കരൻ , ടി. സായന്ത് എന്നിവർ പ്രസംഗിച്ചു.