പാനൂർ :
വളരുന്ന പാനൂരിന് തുടരണം യു. ഡി.എഫ് എന്ന മുദ്രാവാക്യവുമായി യു ഡി എഫ് പാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ വാഹന പ്രചരണ ജാഥ നടത്തി.പാനൂർ കൂത്തുപറമ്പ് റോഡിൽ നിന്നും ആരംഭിച്ച പ്രചരണ ജാഥ കെ.പി.സി.സി ട്രഷറർ വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു.വി.നാസർ മാസ്റ്റർ ജാഥാ ക്യാപ്റ്റനും കെ. രമേശൻ വൈസ് ക്യാപ്റ്റനും ടി.ടി.രാജൻ മാസ്റ്റർ കോ-ഓർഡിനേറ്ററുമായി.ചടങ്ങിൽ പി. പി. എ സലാം അധ്യക്ഷനായി.ജാഥാ കോ-ഓർഡിനേറ്റർ ടി.ടി. രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.വി.സുരേന്ദ്രൻ മാസ്റ്റർ,പെരിക്കാലി ഉസ്മാൻ,ഷിബിന.വി.കെ എന്നിവർ പ്രസംഗിച്ചു.പാനൂരിൽ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പെരിങ്ങത്തൂരിൽ സമാപിച്ചു.