Latest News From Kannur

ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത്

0

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി.

പമ്ബയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളില്‍ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നല്‍കും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരില്‍ നിന്നുള്ള എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയില്‍ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും.

അതേസമയം, സന്നിധാനം ഇന്ന് എല്ലാം സാധാരണനിലയിലാണ്. ഇന്ന് നട തുറന്നത് മുതല്‍ സുഗമമായി ഭക്തർ ദർശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് പരിഗണിച്ച്‌ മാത്രമാണ് നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് തീർത്ഥടകരെ കടത്തി വിടുന്നത്. ശബരിമലയിലെത്തിയ എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം ഇന്ന് ചുമതല ഏറ്റെടുക്കും. ഇന്നലെ ശബരിമലയില്‍ വലിയരീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ നിയന്ത്രണങ്ങള്‍ പാളിയിരുന്നു. തുടര്‍ന്ന് ദര്‍ശന സമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിച്ചു. സാധാരണ ആദ്യ ദിവസങ്ങളില്‍ ഇത്രയും തിരക് വരാറില്ലെന്നും പെട്ടെന്ന് ജനങ്ങള്‍ കൂടുതലായി എത്തിയതാണ് പ്രശ്നമായതെന്നുമാണ് ഡിജിപി വ്യക്തമാക്കിയത്. 5000 ബസുകളിലായി തീര്‍ത്ഥാടകര്‍ വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. ശബരിമലയില്‍ ആവശ്യത്തിന് പൊലീസുണ്ട്. സ്‌ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.