*പുതുച്ചേരി* : പുതുച്ചേരി കലാ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വിചക്ഷണനും ദേശീയ സ്വാതന്ത്ര്യ സമര സേനാനിയും നെഹ്റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചു.
ബഹു: ലഫ്. ഗവർണ്ണർ ശ്രീ കെ കൈലാസനാഥൻ, മുഖ്യമന്ത്രി ശ്രീ എൻ രംഗസ്വാമി, രാജ്യസഭാ എംപി ശ്രീ എസ് സെൽവഗണപതി, നിയമസഭാ സ്പീക്കർ ആർ സെൽവം, ഡെപ്യൂട്ടി സ്പീക്കർ ആർ രാജവേലു, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശരത്ത് ചൗഹാൻ ഐഎഎസ് എന്നിവർ സംബന്ധിച്ചു.