ഒളവിലം സഫ്ദർ ഹാശ്മി വായനശാലയിൽ ജൂൺ 19 മുതൽ ആരംഭിച്ച വായനാ പക്ഷാചരണ പരിപാടികളുടെ സമാപനവും ഐ വി ദാസ് അനുസ്മരണവും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ഹരിതഗ്രന്താലയം പദ്ധതിയുടെ ഭാഗമായി വായനശാലയുടെ പരിസരത്തുള്ള 200 വീടുകളിൽ തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.വായനാദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം, പുസ്തക പ്രദർശനം എന്നിവയും നടന്നു. വായനശാല പ്രസിഡൻ്റ് വൈ ചിത്രൻ അധ്യക്ഷത വഹിച്ചു.ചൊക്ലി കോപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡൻറ് കെ പ്രദീപൻ,വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് അജിതാ രാജൻ ,എൻ പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വായനശാല സെക്രട്ടറി പി സാജു സ്വാഗതവും ലൈബ്രറേറിയൻ സുജിഷ നന്ദിയും പറഞ്ഞു.