Latest News From Kannur

പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി 

0

ഐ എച്ച് ആര്‍ ഡി കല്ല്യാശ്ശേരി ഇ.കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് ജോലിക്കാരായ പ്രൊഫഷണലുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി മൂന്നാം സെമസ്റ്ററിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി / പ്ലസ് ടു സയന്‍സ് (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി), വിഎച്ച്എസ്ഇ (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി), ഐ.ടി.ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ ഒന്‍പത് വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.polyadmission.org/wp. ഫോണ്‍: 8547005082, 8129642905

Leave A Reply

Your email address will not be published.