മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്,ഗണിതം അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു
മാഹി : മാഹിയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പുതുചേരി സംസ്ഥാന സ്ഥിരവാസികൾക്ക് മാത്രമാണ് നിയമനം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം താഴെ പറയുന്ന വിദ്യാലയങ്ങളിൽ ഇൻ്റവ്യൂവിനായി ഹാജരാവേണ്ടതാണ്.
കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിൽ ടി.ജി.റ്റി സോഷ്യൽ സയൻസ് (രണ്ട് ഒഴിവുകൾ) അറബിക് (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി : 14/07/25 തിങ്കൾ രാവിലെ 10:30
ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ ടി.ജി.റ്റി ഗണിതം (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി : 14/07/25 തിങ്കൾ ഉച്ച 02:00 മണി
പന്തക്കൽ പി.എം.ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ടി ജി ടി സോഷ്യൽ സയൻസ് (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി : 15/07/25 (ചൊവ്വ) ഉച്ച : 02:00 മണി
മാഹി സി.ഇ.ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക്ക് (ഒരു ഒഴിവ്) ഇൻറർവ്യൂ തീയതി 16/07/25 ബുധൻ രാവിലെ 10:00 മണി.
കൂടുതൽ വിവരങ്ങൾക്ക് അതാത് വിദ്യാലയങ്ങളുമായി ബന്ധപ്പെടുക.