Latest News From Kannur

5000 ഫലവൃക്ഷ തൈകൾ നട്ടു

0

പാനൂർ :ഹരിത കേരളം മിഷന്റെയും കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിന്റെയും നേതൃ ത്വത്തിൽ 5000 ഫലവൃക്ഷ തൈകൾ നട്ടു.
മുഴുവൻതൊഴിലുറപ്പ് തൊഴിലാളികളുടെ വീടുകളിലാണ്പദ്ധതി നടപ്പിലാക്കിയത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ ലത നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വികസന കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എൻ പി അനിത, ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ ബാലൻ വയലേരി മെമ്പർമാരായ അരവിന്ദാക്ഷൻ , അഷ്കർ അലി
തൊഴിലുറപ്പ് എള ഷെർലി പി പി , ഓവർസിയർ ബീന പി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.