ന്യൂ മാഹി: പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും പഞ്ചായത്ത് ദുർഭരണത്തിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂ മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂ മാഹി ടൗണിൽ ബഹുജന പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കെ.പി. സി.സി മെമ്പർ ഐ മൂസ ഉദ്ഘാടനം ചെയ്തു. ശ്രീ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ല കമ്മിറ്റി മെമ്പർ വി.സി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് സി.വി രാജൻ പെരിങ്ങാടി, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അസ്ലം ടി.എച്ച്, മണ്ഡലം പ്രസിഡണ്ട് വി.കെ അനീഷ് ബാബു, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത, സി സത്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കരിമ്പിൽ അശോകൻ, എം.കെ പവിത്രൻ, കെ.ശിവരാജൻ, പ്രസൂൺ കുമാർ, സി.ടി.ശശീന്ദ്രൻ , യുകെ ഗ്രീജിത്ത്, നൗഫൽ കരിയാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.