കണ്ണൂർ സർവോദായ സംഘം, ഖാദി ഗ്രാമോദ്യോഗ മന്ദിരം നവീകരിച്ച എ. സി ഷോറൂം 2025 മെയ് 23 വെള്ളിയാഴ്ച രാവിലെ 9.25ന് കണ്ണൂർ സ്റ്റേഡിയം കോംപ്ലക്സ്ൽ കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ സെക്രട്ടറി ശ്രീ. ഇ. എ. ബാലൻ അവർകളുടെ സാനിധ്യത്തിൽ കണ്ണൂർ കോര്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുരേഷ് ബാബു, ഇളയവൂർ നിർവഹിച്ചു. ശ്രീ. കെ. വി. ജയരാജൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )ആദ്യവില്പന ഏറ്റുവാങ്ങി. കണ്ണൂർ സർവോദായ സംഘം പ്രസിഡന്റ് ശ്രീ. ടി. വി. പ്രവീൺ, സെക്രട്ടറി ശ്രീ. വി. പി. രജീഷ്, ഇൻസ്‌പെക്ടർ ശ്രീ. കെ. വി. വിജയമോഹനൻ,ശ്രീ. എ. പി. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.