Latest News From Kannur

എം.മുകുന്ദൻ്റെ എൻ്റെ എംബസിക്കാലം: പ്രശാന്ത് ഒളവിലത്തിൻ്റെ ചിത്രപ്രദർശനം 25 ന് തുടങ്ങും*

0

മയ്യഴി: എം.മുകുന്ദൻ്റെ ആത്മകഥാ സ്പർശിയായ എൻ്റെ എംബസിക്കാലത്തിന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രശാന്ത് ഒളവിലം വരച്ച ജലച്ചായ ചിത്രങ്ങളുടെ പ്രദർശനം 25 ന് തുടങ്ങും. ന്യൂമാഹി മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ നടക്കുന്ന ഒരാഴ്ചത്തെ പ്രദർശനം ഞായർ രാവിലെ പത്തിന് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ.എ.പി.ശ്രീധരൻ അധ്യക്ഷത വഹിക്കും.കെ.കെ.മാരാർ ചിത്രപരിചയം നടത്തും.

38 വർഷത്തെ എം.മുകുന്ദൻ്റെ ഡൽഹി ജീവിതത്തിൻ്റെ ഓർമ്മക്കുറിപ്പുകളാണ് എൻ്റെ എംബസിക്കാലമെന്ന പേരിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. രാവിലെ 11 മുതൽ ആറ് വരെ നടക്കുന്ന പ്രദർശനം 31ന് സമാപിക്കും.

പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രഥമ എം. പുരുഷു മാസ്റ്റർ പുരസ്കാരം നേടിയ കെ.കെ. മാരാറെയും

ഗ്രാഫിക് ഡിസൈൻ മേഖലയിലെ സർഗാത്മക സാന്നിധ്യമായ ശ്രീശാന്തിനെയും ആദരിക്കും. ചിത്രകാര സംരംഭമായ സെപിയ സാപ് കൂട്ടായ്മയുടെ ലോഗോ പ്രകാശനവും നടക്കും.

പത്രസമ്മേളനത്തിൽ അസീസ് മാഹി, ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം, അഫ്രൂസ് ഷഹാന, ആര്യ എന്നിവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.