Latest News From Kannur

അവറോത്ത് ഗവ. മിഡിൽ സ്കൂൾ പ്രോട്ടക്ഷൻ ഭാരവാഹികൾ രമേശ് പറമ്പത്ത് എം എൽ എയുടെ സാനിദ്ധ്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

0

ഈസ്റ്റ് പള്ളൂർ ഗ്രാമപ്രദേശത്ത് നാലു കിലോമിറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന അവറോത്ത് ഗവ.മിഡിൽ സ്കൂൾ അടച്ചുപൂട്ടി പോണ്ടിച്ചേരി യുനിവേഴ്സിറ്റിക്ക് കിഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിന് കൈമാറാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അവറോത്ത് ഗവ.സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ഭാരവാഹികൾ പുതുച്ചേരി ലഫ്. ഗവർണ്ണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എം.പി, സിക്രട്ടറി, ഡയരക്ടർ എന്നിവർക്ക് നേരിട്ട് നിവേദനം നൽകി.
1956-ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച് നിലവിൽ എൽ.കെ.ജി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ അടച്ചു പൂട്ടാൻ അനുവദിക്കിലെന്നും, പള്ളൂർ കരിക്കുന്നുമ്മൽ, ഇടയിൽ പീടിക, ചാലക്കര പോന്തയാട്ട് എന്നിവിടങ്ങളിൽ ഉപയോഗശൂന്യമായി സർക്കാറിൻ്റെ കൈവശം കിടക്കുന്ന സ്ഥലം നിലവിലിരിക്കെയാണ് വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായി സ്കൂൾ അടച്ചു പുട്ടാനുള്ള നടപടിയുമായി അധികൃതർ മുന്നോട്ട് പോവുന്നത്. ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് പ്രോട്ടക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ യുടെ സാനിദ്ധ്യത്തിലാണ് പ്രോട്ടക്ഷൻ കമ്മിറ്റി ചെയർമാൻ കെ.വി. ഹരീന്ദ്രൻ, കൺവീനർ വി. അനിൽകുമാർ, സത്യൻ കേളോത്ത്, കെ.സുരേഷ്, പത്മനാഭൻ പത്മാലയം, കെ.സനോഷ്, ഫാസിൽ, അലി അക്ബർ ഹാഷിം, എന്നിവർ നിവേദനം നൽകിയത്. സർക്കാർ തലത്തിൽ അത്തരത്തിലുള്ള ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവരുമായി ചർച്ച നടത്താതെ ഒന്നും തന്നെ നടപ്പിലാക്കില്ലെന്നും ഉറപ്പു നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.