പൊയിലൂർ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം തുടങ്ങി, 11 ന് സമാപിക്കും

പൊയിലൂർ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം തുടങ്ങി, 11 ന് സമാപിക്കും

പൊയിലൂർ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം

പൊയിലൂർ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം 6 മുതൽ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.6 ന് പാലേൻ്റെ കീഴിൽ കലശം നടന്നു. 7 ന് രാവിലെ ഗണപതി ഹോമം ശുദ്ധികലശം എന്നിവയും 10 മണിക്ക് കൊടിയേറ്റവും നടക്കും.മടപ്പുര പ്രസിഡൻറ് എൻ രാഘവൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും. വൈകുന്നേരം 5 മണിക്ക് പയംകുറ്റിയും 7 മണിക്ക് സാംസ്കാരിക സമ്മേളനവും നടക്കും. സാംസ്കാരിക സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാം മോഹനൻ പ്രഭാഷണം നടത്തും.രാത്രി 8 മണിക്ക് അമൃതകല പത്തനംതിട്ട അവതരിപ്പിക്കുന്ന ശിവനേരിയിലെ സിംഹഗർജനം എന്ന നാടകം നടക്കും. 8 ന് വൈകുന്നേരം 5 മണിക്ക് പയംകുറ്റി, 8 മണിക്ക് ഫ്ലവേഴ്സ് ടോപ് സിംഗർ സാഗരിക നയിക്കുന്ന ഗാനമേള, 9 ന് രാവിലെ 10 മണിക്ക് കഴകം തുറക്കൽ, വൈകുന്നേരം 5 മണിക്ക് പയംകുറ്റി, 6 മണിക്ക് പുത്തലത്ത് ഭഗവതി ക്ഷേത്രത്തിൽ തമ്പുരാട്ടി വെള്ളാട്ടം, 7 മണിക്ക് ദൈവത്തെ മലയിറക്കൽ, 7.30 ന് മടയ നൃത്തം, മുത്തപ്പൻ വെള്ളാട്ടം, 8 മണിക്ക് കണ്ണൂർ ഹരിശ്രീ ഫോക്ക് മെഗാ ഷോ ,നാട്ടറിവ് പാട്ടുകൾ എന്നിവ നടക്കും. 10 ന് ഉച്ചയ്ക്ക് 1-30 ന് തിരുവായുധം എഴുന്നള്ളത്ത്, 2.30 ന് ഉച്ചകലശം, 5 മണിക്ക് പോതി ഭഗവതി വെള്ളാട്ടം, 6 മണി മുത്തപ്പൻ വെള്ളാട്ടം, 8 മണിഎണ്ണവെക്കൽ, 10 മണി തുവ്വക്കാരി തെയ്യം, 10 മണി കലശം അടിയറ വരവ് എന്നിവ നടക്കും.കലശവും അടിയറയും 12 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരും.
11 ന് പുലർച്ചെ തുവ്വക്കാരി തെയ്യം, മുടി പറിക്കൽ, 3 മണി കളിയാംപാട്ട് അന്തിവേല, 4 മണി പോതി ഭഗവതി തെയ്യം, തമ്പുരാട്ടി വെള്ളാട്ടം, രാവിലെ 9 മണി തിരുവപ്പന, 10 മണി അരി ചാർത്തൽ, 12 മണി താലപ്പൊലി തെയ്യം, 1 മണി കുട്ടികൾക്ക് ചോറൂൺ, 2 മണി തുലാഭാരം, 4 മണി പള്ളിവേട്ട ,7 മണി കളിയാംവെള്ളി, 8 മണിക്ക് കൊടിയിറക്കം എന്നിവ നടക്കും.ഉത്സവ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ് . വാർത്താ സമ്മേളനത്തിൽ
ക്ഷേത്രം പ്രസിഡണ്ട് എൻ
രാഘവൻ,സെക്രട്ടറി വി.പി സുരേന്ദ്രൻ,ട്രഷറർ പ്രമോദ് പൊയിലൂർ,
ആഘോഷ കമ്മിറ്റി ചെയർമാൻ എ. കെ. ഭാസ്കരൻ,കൺവീനർ അർജ്ജുൻ വാസുദേവ് , ഓട്ടാണി പത്മനാഭൻ എന്നിവർ പങ്കെടുത്തു.