Latest News From Kannur

വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0

കോഴിക്കോട്: വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങൾ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ബോർഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വഖഫിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഇവിടെ വലിയതോതിൽ ഉണ്ടായി. എന്നാൽ, സർക്കാർ അത്തരത്തിൽ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവർന്നെടുക്കില്ലെന്നതും ഉറപ്പുനൽകിയിട്ടുണ്ട്. അത് ആവർത്തിക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.