പെരിങ്ങത്തൂർ : ജുമാഅത്ത് പള്ളി മഹല്ല് ജമാഅത്ത് & പെരിങ്ങത്തൂർ ജുമാഅത്ത് പള്ളി മഹല്ല് ജമാഅത്ത് ഖത്തർ ചാപ്റ്റർ കമ്മിറ്റി പെരിങ്ങത്തൂരിൽ നിർമിക്കുന്ന സൗജന്യ ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ ശിലാസ്ഥാപന കർമം 18 ന് വൈകീട്ട് , പെരിങ്ങത്തൂർ കുലോത്ത് പറമ്പിൽ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. സ്ഥലം സൗജന്യ ചെയ്ത കൂലോത്ത് മഹമൂദിനെ തങ്ങൾ ആദരിക്കും. പൊതു സമ്മേളനം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ. സൈനുൽ ആബിദീൻ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം. പി ഉപഹാര സമർപ്പണം നടത്തുo. ഹാരിസ് ബീരാൻ എം. പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തുo.
ശിലാസ്ഥനത്തിൻ്റെ ഭാഗമായി വനിത സംഗമം, സൗജന്യ കിഡ്നി രോഗനിർണ്ണയ കേമ്പ്, ബോധവൽക്കരണ ക്ലാസ്, സൗജന്യ കുടിവെള്ള പരിശോധന എന്നിവ നടക്കും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയമാൻ കെ. സൈനുൽ ആബിദീൻ, ജനറൽ കൺവീനർ സിദ്ധീഖ് കൂടത്തിൽ, ട്രഷറർ പി.എം. സാദിഖ്, നെല്ലിക്ക മുസ്തഫ ഹാജി, അസീസ് കുന്നോത്ത്, കുറുവാളി മമ്മു ഹാജി, കുഞ്ഞാറ്റതങ്ങൾ, അക്ക്ബർ കുന്നോത്ത്, എൻ. എ. സലീം, പി. കെ. ഫൈസൽ, ഫൈസൽ കുണ്ടത്തിൽ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post