വടകര :: ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി. ഷാഫി പറമ്പിൽ എം.പി, കെ.കെ. രമ എം.എൽ.എ.യും ദേശീയപാത പ്രൊജക്ട‌് ഡയരക്‌ടറുമായി നടത്തിയ ചർച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിൻ്റെ ഭാഗത്ത് നിർമ്മാണം നിർത്തിവെക്കാൻ ധാരണയായത് .
കുഞ്ഞിപ്പള്ളി ഉറുസിൻ്റെ ഭാഗമായി പ്രവർത്തി നിർത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളിപരിപാലന കമ്മിറ്റിയും സമരസമിതിയും ആവശ്യപെട്ടിരുന്നു.. നിർമ്മാണം നിർത്തിവെക്കണമെന്ന് വിവിധ കോണിൽ ആവശ്യം വന്നതോടെ കെ.കെ.രമ എം.എൽ.എ സ്ഥലത്തെത്തി പോലീസ് അധികൃതരുമായി ചർച്ച നടത്തി .
പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു. തുടർന്നാണ് ദേശീയപാത പ്രൊജക്ട‌് ഡയരക്‌ടറുമായി സംസാരിച്ച് പ്രവർത്തി താത്കാലികമായി നിർത്താൻ തീരുമാനിച്ചത്. ബുധനാഴ്ച്ച രാവിലെ പൊലീസിൻ്റെ സാനിധ്യത്തിൽ പ്രവർത്തി വീണ്ടും ആരംഭിക്കുകയുണ്ടായിരുന്നു. ഒരു വശത്ത് മതിൽ പൊളിക്കലും മരം മുറിച്ച് മാറ്റുകയും ഡ്രേയിനേജ് നിർമ്മാണവും നടന്നിരുന്നു.