Latest News From Kannur

ഗാന്ധിജിയുടെ മയ്യഴി സന്ദർശന വാർഷികവും കെ.പി.എ.റഹിം അനുസ്മരണവും

0

മയ്യഴി: ഗാന്ധിജിയുടെ മയ്യഴി സന്ദർശനത്തിൻ്റെ 90-ാം വാർഷികം സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ആഘോഷിച്ചു. ഗാന്ധിജി സന്ദർശനം നടത്തിയ പുത്തലം ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിൽ നടന്ന ഗാന്ധി സ്മൃതിയിൽ പ്രസംഗിക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ച ഗാന്ധിയൻ കെ.പി.എ.റഹിം മാസ്റ്റരുടെ ആറാം ചരമവാർഷികവും ആചരിച്ചു.
പുത്തലം ക്ഷേത്രത്തിലെ ആൽത്തറക്ക് സമീപം നടന്ന പരിപാടിയിൽ സി.എസ്.ഒ. ചെയർമാൻ കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.വി.രാജൻ പെരിങ്ങാടി അനുസ്മരണപ്രഭാഷണം നടത്തി. കെ. രാധാകൃഷ്ണൻ, കെ.എം. പവിത്രൻ, പി.കെ രാജേന്ദ്രകുമാർ, എൻ. മോഹനൻ, കെ. രവീന്ദ്രൻ, കെ. പ്രശോഭ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.