മാഹി : മാഹി സ്പോർട്‌സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഫുട്ബാൾ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
നിയമസഭാ സ്പീക്കർ അഡ്വ: എ. എൻ. ഷംസീർ മുഖ്യരക്ഷാധികാരിയായി ഫിബ്രവരി 08 മുതൽ 23 വരെ മയ്യഴി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും, സൈലം ഷീൽഡിന്നും റണ്ണേർസിനുള്ള ലക് ഐ.വി. സലൂൺ ട്രോഫിക്കും, മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിനും വേണ്ടിയുള്ള 41ആമത് അഖിലേന്ത്യ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ തലശ്ശേരിയിൽ വച്ച് ഗോഗുലം ഗ്രൂപ്പിൻ്റെ ചെയർമാനും ജീവകാരുണ്യ സാംസ്കാരിക പ്രവർത്തകനുമായ ഗോകുലം ഗോപാലനാണ് പ്രകാശനം ചെയ്തത്.. മയ്യഴി ഫുട്ബാൾ ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ പോസ്റ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ മാഹി സ്പോട്‌സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ, മയ്യഴി ഫുട്ബാൾ ടൂർണ്ണമെന്റ് കമ്മറ്റിയുടെ മീഡിയാ സെൽ കോർഡിനേറ്റർ ശ്രീകുമാർ ഭാനു പങ്കെടുത്തു
ചിത്രവിവരണം: . ഗോകുലം ഗോപാലൻപോസ്റ്റർ പ്രകാശനം ചെയ്യുന്നു.