ന്യൂമാഹി: കുറിച്ചിയിൽ മാതൃക റെയിൽവെ അടിപ്പാത യാഥാർഥ്യമാക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് ഷാഫി പറമ്പിൽ എം.പി.പറഞ്ഞു. യു.ഡി.എഫ്.സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. അടിപ്പാതക്ക് അനുമതി ലഭിച്ചെങ്കിലും ഇതിന്റെ എസ്റ്റിമേറ്റ് എടുത്തിട്ടില്ല. റെയിൽവെക്ക് നിശ്ചിത തുക അടക്കേണ്ടതുണ്ട്. എസ്റ്റിമേറ്റ് എടുത്താൽ മാത്രമേ അടക്കേണ്ട തുകയെത്രയെന്ന് വ്യക്തമാവൂ. ഈ തുകയുടെ സമാഹരണം എളുപ്പമല്ല. ഇതിന് മാർഗ്ഗം കണ്ടെത്തണം. തദ്ദേശ സ്ഥാപനത്തിന്റെയും മറ്റ് ജനപ്രതിനിധികളുടെയും കൂടി സഹായം തേടേണ്ടി വരും. അടിപ്പാതക്കായി കൂട്ടായശ്രമം നടത്തണമെന്ന് എം.പി. പറഞ്ഞു. അടിപ്പാതക്കായി അനുമതി ലഭിച്ച സ്ഥലത്തിന് സമീപം മറ്റൊരു സ്ഥലം കുറച്ച് കൂടി സൗകര്യപ്രദമാണെന്ന് നിർദ്ദേശമുണ്ടായിട്ടുണ്ട്. റെയിൽവെ അധികൃതരുമായി ബന്ധപ്പെട്ട് ഈ സാധ്യതയും പരിശോധിക്കും. പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപത്ത് റെയിൽപാളത്തിന് സമാന്തരമായുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള സാധ്യതയും റെയിൽവെ അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കും. യു.ഡി.എഫ്. നേതാക്കളായ കെ.ശശിധരൻ, ടി.എച്ച്.അസ്ലം, വി.കെ.അനീഷ് ബാബു, പി.സി. റിസാൽ, ഷാനു പുന്നോൽ, രാജീവൻ മയലക്കര, കെ.വി.ദിവിത, അസ്‌ഗർ മധുരിമ, എ.പി.അഫ്സൽ, അർബാസ് ഒളവിലം എന്നിവരാണ് എം.പിയെ അനുഗമിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.