പെരിങ്ങാടി: പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവ്ക്ഷേത്രത്തിൽ ഇന്ന് (14/01/25) കാലത്ത് 8 മണിക്ക് ഷാഫി പറമ്പിൽ എം.പിഎത്തിച്ചേർന്നു. ക്ഷേത്ര സിക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതം ചെയ്തു ക്ഷേത്ര പ്രസിഡണ്ട് ഒ.വി.സുഭാഷ് പൊന്നാട അണിയിച്ചു സ്വീകരിച്ചു. ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡ് ഇൻ്റർലോക്ക്
ചെയ്യുവാനും ക്ഷേത്രകുളം നവീകരിച്ച് നിർമ്മിക്കുവാനും ആവശ്യപ്പെട്ട് നിവേദനം നല്കി. ക്ഷേതക്കുളം സന്ദർശിച്ചു. പെരിങ്ങാടി റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കാൻ കൺവിനർ സുധിർ കേളോത്ത് നിവേദനം നല്കി. മറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള നിവേദനങ്ങൾ എം. പി. സ്വീകരിച്ചു. അസ്‌ലം TH, വി. കെ. അനിഷ് ബാബു, പ്രദീപൻ P, സുലൈമാൻ, സത്യൻ കോമത്ത്, പവിത്രൻ കൂലോത്ത് എന്നിവർ സംബന്ധിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.