പ്രമുഖ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നെന്ന് റിപ്പോർട്ടുകൾ
ആലപ്പുഴ : പ്രമുഖ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നെന്ന് റിപ്പോർട്ടുകൾ. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയില്ല. ആലപ്പുഴ നോർത്ത് ജില്ലയിലായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇന്നലെ വൈകീട്ട് 3മണി മുതൽ 5 മണി വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം. എന്നാൽ നേരിട്ടോ ഓൺലൈൻ വഴിയോ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.