പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി ; ജൈവ വൈവിധ്യ പരിപാലന കർമ്മപദ്ധതി റിപ്പോർട്ട് പ്രകാശനവും നടന്നു.
പാനൂർ : പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതി റിപ്പോർട്ട് പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ റിപ്പോർട്ട് ഏറ്റുവാങ്ങി. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മണിലാൽ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി വി.എം. ഷീജ എന്നിവർ സംസാരിച്ചു.