പാനൂർ: ലോകം മുഴുവൻ ഹിന്ദുത്വം എന്ന ധർമ്മത്തിന്റെ സന്ദേശത്തെ ഉച്ചൈസ്ഥരം ഉദ്ഘോഷിക്കുവാൻ സ്വാമി വിവേകാനന്ദന് സാധിച്ചത് ചെറുപ്പത്തിൽ കിട്ടിയ പരിശീലനം കാരണമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്ര പ്രചാരക് പി. എൻ. ഹരികൃഷ്ണകുമാർ പറഞ്ഞു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച്പാനൂർ വള്ളങ്ങാട് ഗുരുസന്നിധി മൈതാനത്ത് നടന്ന പാനൂർ ഖണ്ഡ് ബാല വിദ്യാർത്ഥി സാംഘിക്കിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യസന്ധത, അനുസരണ, അച്ചടക്കം എന്നിവ പാലിച്ചാൽ മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നും അതിനുവേണ്ടിയുള്ള പരിശ്രമമാണ് രാഷ്ട്രീയ സ്വയം സേവക സംഘം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തിന്റെ തുടക്കമാണ് സംക്രമസൂര്യോദയം മനുഷ്യനെ കർമ്മോൻമുഖനാക്കുന്നു. ലോകത്തെ കർമ്മോൻമുഖമാക്കാൻ ഉത്തരായനകാലം ആരംഭിക്കുകയാണ്.
ഇക്കാലത്ത് നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ നമുക്ക് സാധിക്കണം. കുട്ടികളെ ഭവാത്മകമായി നാടിനുവേണ്ടി ചിന്തിക്കുവാനും പ്രവർത്തിപ്പിക്കുവാനും പ്രേരിപ്പിക്കണം. കുട്ടികളെ നേരായ മാർഗ്ഗത്തിലൂടെ പോകാൻ ശാഖയിലൂടെ ശീലിക്കുന്നു. കുട്ടികൾ സത്യസന്ധത, അനുസരണ , അച്ചടക്കം എന്നിവ പാലിക്കാൻ ശീലിക്കുന്നു. ഇന്ന് ലോകത്തിൽ ഭാരതത്തിൻ്റെ സ്വീകാര്യത വർദ്ധിച്ചു വരികയാണ്. നിഷ്ഠയോടെ സത്യസന്ധതയും അച്ചടക്കവും ഉള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് നാം ചെയ്യുന്നത്. അദ്ദേഹം തുടർന്നു പറഞ്ഞു.
നേരത്തെ പാനൂർ ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച ബാല വിദ്യാർത്ഥി സഞ്ചലനം വള്ളങ്ങാട് ഗുരു സന്നിധി മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന ബാല വിദ്യാർത്ഥി സാംഘിക്കിൽ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. സുഭാഷ് സ്വാഗതം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post