Latest News From Kannur

വ്യക്തിപരമായി തേജോവധം ചെയ്യല്‍; ഉപരാഷ്ട്രപതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

0

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് തള്ളി. ഉപരാഷ്ട്രപതിയുടെ പെരുമാറ്റം പക്ഷപാതപരമാണെന്നാരോപിച്ചാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. ഉപരാഷ്ട്രപതിയെ അപകീര്‍ത്തിപ്പെടുത്താനും ഭരണഘടനാ സ്ഥാപനത്തെ മോശപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ നീക്കമമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. രാജ്യസഭാ സെക്രട്ടറി ജനറില്‍ പി.സി. മോഡിയാണ് ഹരിവംശ് നാരായണ്‍ സിങിന്റെ ഉത്തരവ് സഭയുടെ മേശപ്പുറത്തുവച്ചത്.

Leave A Reply

Your email address will not be published.