Latest News From Kannur

കാൻസറിനെതിരെ റഷ്യയുടെ വാക്സീൻ; ഉടൻ വിപണിയിൽ, സൗജന്യം

0

മോസ്കോ: കാൻസറിനെതിരെ റഷ്യ എം.ആർ.എൻ.എ വാക്സീൻ വികസിപ്പിച്ചതായി റിപ്പോർട്ട്. കാൻസർ രോഗികൾക്കു വാക്‌സീൻ സൗജന്യമായി വിതരണം ചെയ്യുമെന്നു റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ട‌ർ ആൻഡ്രി കപ്രിൻ പറഞ്ഞു. നിരവധി ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചാണു വാക്സീൻ വികസിപ്പിച്ചെടുത്തതെന്നും 2025ന്റെ തുടക്കത്തോടെ പൊതു ഉപയോഗത്തിനായി പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.റഷ്യക്കാരെ കരുവാക്കി യുക്രെയ്ൻ ട്യൂമർ കോശങ്ങൾ വികസിക്കുന്നതും വ്യാപിക്കുന്നതും തടയാൻ വാക്സീനു സാധിക്കുന്നതായി പ്രീ-ക്ലിനിക്കൽ ട്രയലുകളിൽ തെളിഞ്ഞെന്നു ഗമാലിയ നാഷനൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു. റഷ്യയിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു വാക്സ‌ീൻ പുറത്തിറക്കുന്നത്. കാൻസർ വാക്സ‌ീനുകൾ ഉടൻ വികസിപ്പിക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

Leave A Reply

Your email address will not be published.