മാഹി : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിൽ എത്തിയ പുതുച്ചേരി ലെഫ്. ഗവർണർ സർക്കാർ ജീവനക്കാരുടെയും സർക്കാർ അസോസിയേഷനുകളുടെയും പരാതികൾക്ക് ചെവി കൊടുക്കാതെ മടക്കി അയച്ചതിൽ പ്രതിഷേധം. പൊതുജനങ്ങളിൽ നിന്നും സർക്കാർ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ എത്തിയ സർക്കാർ ജീവനക്കാരെയും, ജീവനക്കാരുടെ സംഘടനകളെയും ഗവർണർ കാണാൻ കൂട്ടാക്കിയില്ല. നാലുമണിക്ക് ആരംഭിക്കും എന്നു പറഞ്ഞ പരിപാടി ആരംഭിച്ചതു തന്നെ ആറുമണിക്കാണ്, അത്രയും നേരം കാത്തുനിന്ന സ്ത്രീകളടക്കമുള്ള ജീവനക്കാരെയും ജീവനക്കാരുടെ സംഘടന പ്രതിനിധികളെയും ഗവർണർ കാണാൻ കൂട്ടാക്കാത്ത പ്രതിഷേധാർഹമാണ്.
സർക്കാർ വകുപ്പുകളിൽ നിന്നും നീതി ലഭിക്കാത്ത വിഷയങ്ങളുമായി, സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും സംസ്ഥാന മുഖ്യ ഭരണാധികാരി എന്ന നിലയിലാണ് ഗവർണറെ കാണാനായി എത്തിയത്. ആ അവസരത്തിൽ ഗവർണർ അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇതിനെതിരെ പ്രധാനമന്ത്രിക്കും പ്രസിഡൻ്റിനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു ഗവർണറെ