മാഹി: സർക്കാർ നഴ്‌സിങ്ങ് കോളജ് മയ്യഴിയിൽ വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന മാഹി ഗവ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത മാഹി ഗവ: മിഡിൽ സ്കൂളിൽ നിലവിൽ കിട്ടി വരുന്ന സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് മയ്യഴി ഭരണകൂടം ഉറപ്പ് നൽകണമെന്നും, സ്കൂൾ പി.ടി.എ.യുടെ ആശങ്ക ദുരീകരിക്കണമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി യോഗംഅധികൃതരോടാവശ്യപ്പെട്ടു. കാരിക്കലിൽ അനുവദിച്ചത് പോലെ മാഹിയിലും ജിപ്മെർ മെഡിക്കൽ കോളജിന്റെ ഒരു യൂണിറ്റ് അനുവദിക്കണമെന്നും, അതിനായി വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഈസ്റ്റ് പള്ളൂരിലെ മാഹി സ്‌പിന്നിങ് മിൽ കെട്ടിട സമുച്ഛയം ഉപയോഗപ്പെടുത്താനാവണമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി യോഗം പുതുച്ചേരി ലഫ്. ഗവർണ്ണരോടും, മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു. പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി ഇ.കെ.റഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എം. സുധാകരൻ, ടി.എ.ലതീപ്, സുരേഷ് പന്തക്കൽ, ജസീമ മുസ്തഫ, സവിത പളളൂർ, സതീശങ്കർ, ഷിബു കാളാണ്ടി, രതി ചെറുകല്ലായി, ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.