മാഹി: ഗവ:നഴ്സിംങ്ങ് കോളേജിന്റെ പേരിൽ മാഹി ഗവ.എൽ.പി സ്കൂൾ മറ്റൊരിടത്തേക്ക് മാറ്റുന്ന വിവരം സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാതെ തീരുമാനം എടുത്തത് എന്തിനു വേണ്ടിയെന്നത് സംശയം ബലപ്പെടുത്തുന്നതാണെന്ന് സ്‌കൂൾ പി. ടി. എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാഹിയിൽ അടച്ചു പൂട്ടിയ മറ്റ് സ്‌കൂളുകൾ ഉണ്ടെങ്കിലും 250 ഓളം കുട്ടികൾ പഠിക്കുന്ന ഗവ.എൽ.പി സ്‌കൂൾ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സർവകക്ഷി യോഗം നടത്തിയെടുത്ത തീരുമാനത്തിൽ എന്ത് കൊണ്ട് രക്ഷിതാക്കളെ ക്ഷണിച്ചില്ലെന്ന് പി.ടി.എ.ഭാരവാഹികൾ ചോദിച്ചു. ‘കുട്ടികൾക്ക് കാൻ്റീൻ സൗകര്യങ്ങളോ കളിസ്ഥലങ്ങളോ ഇല്ലാത്ത ഇടം കുട്ടികളുടെ മാനസികമായും കായികമായും ഉള്ള ഉല്ലാസങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. തങ്ങൾ വികസനത്തിന് എതിരല്ലെന്നും സ്‌കൂൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി ആശയവിനിമയം നടത്താതെയുള്ള അധികൃതരുടെ തീരുമാനം ആശങ്ക ഉയർത്തുന്നുവെന്നും തീരുമാനങ്ങൾ രേഖാമൂലം അറിയിക്കാൻ അധികാരികൾ തയ്യാറവണമെന്നും വാർത്താ സമ്മേളനത്തിൽ സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് സാബിർ കിഴക്കയിൽ, ഷിബു കളാണ്ടിയിൽ, ഷിറോന,ആയിഷാബീ, മുഹമ്മദ് ഷനീസ്, പർവീൻ റഹീസ് എന്നിവർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.