മാഹി: മാഹി അഡ്മിനിസ്ട്രേഷന്റെ പൊതുജനസമ്പർക്ക പരിപാടി ഡിസംബർ 14 ശനിയാഴ്ച നടക്കും. അവിചാരിതമായ കാരണത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച മാഹി അഡ്മിനിസ്ട്രേഷന്റെ പൊതുജനസമ്പർക്ക പരിപാടി ഡിസംബർ 14 ശനിയാഴ്ച നടത്താൻ തീരുമാനിച്ചതായി മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അറിയിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറിനോടൊപ്പംമയ്യഴിയിലെ എല്ലാ സർക്കാർ വകുപ്പ് മേധാവികളും മാഹി എം.എൽ.എ ശ രമേശ് പറമ്പത്തിന്റെ സാന്നിധ്യത്തിൽ പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നു. പരാതി ബോധിപ്പിക്കുവാനും പരിഹാരം തേടാനുള്ള ഈ അവസരം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.