മഹാത്മാ ഗാന്ധി മാഹി സന്ദർശ്ശിച്ചതിന്റ 92ാം വാർഷികവും ഗാന്ധിയൻ കെ.പി.എ.റഹീം മാസ്റ്റരുടെ ഏഴാം ചരമ വാർഷികവും പുഷ്പാർച്ചനയും നടത്തി. മാഹി കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെയും. കെ.പി.എ.റഹീം മാസ്റ്റർ സ്‌മൃതി വേദിയുടെയും നേതൃത്വത്തിൽ മാഹി പുത്തലം ക്ഷേത്രങ്കണത്തിൽ നടത്തിയ അനുസ്മരണയോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോണ്ടിച്ചേരി സ്റ്റേറ്റ് പെൻഷനേഴ്‌സ് ഓർഗാണൈസേഷൻ പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ മാസ്റ്റരുടെ അകാല നിര്യാണത്തിൽ യോഗം അനുശോചിച്ചു. സി.വി.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രൻ, സി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അഡ്വ.പി.കെ.രവീന്ദ്രൻ, ഐ.അരവിന്ദൻ, ഒട്ടാണി നാണു മാസ്റ്റർ,. കെ.പ്രശോഭ് സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.