Latest News From Kannur

പുതുച്ചേരിയിൽ തുടർ ഭരണം ഉണ്ടാവും: നിർമ്മൽ കുമാർ സുരാന

0

പുതുച്ചേരിയിൽ എൻ.ആർ.കോൺഗ്രസ്സ് – ബി.ജെ.പി സഖ്യം നിയമസഭ തിരെഞ്ഞെടുപ്പിൽ തുടരുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം എൻ.ഡി.എ യുടെ തുടർഭരണത്തിന് അനുകൂലമാണന്നും ബി.ജെ.പി സംസ്ഥാന പ്രഭാരി നിർമ്മൽ കുമാർ സുരാന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എൻ.ഡി.എയുടെ കഴിഞ്ഞ വർഷങ്ങളിലെ വികസന രേഖ പുറത്തിറക്കി. മാഹി മണ്ഡലം പ്രഭാരി ദെരൈഗണേഷ്, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ദിനേശൻ, മാഹി മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ, ജനറൽ സിക്രട്ടറിമാരായ മഗനീഷ് മഠത്തിൽ കെ.എം.ത്രിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.