കുന്നോത്ത്പറമ്പ് : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 70 വയസ്സ് കഴിഞ്ഞവർക്കുള്ള അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കുന്നോത്തുപറമ്പ് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പി.കെ.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. 36 വർഷമായി കുന്നോത്ത് പറമ്പ് പി.ആർ. കുറുപ്പ് സ്മാരക സഹകരണാസ്പത്രിയിൽ സേവനമനുഷ്ടിച്ചു വരുന്ന ജനകീയ ഡോക്ടർ കെ.കെ. രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടരി വി.പി. ചാത്തു, യൂണിറ്റ് സെക്രട്ടറി വി. കുമാരൻ, സി. പുരുഷു, കെ.മുകുന്ദൻ, കെ.പി. റിനിൽ, ബാബുരാജ് കുന്നോത്ത്പറമ്പ്, എൻ.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാടൻ കലാ
പരിപാടികളുടെ അവതരണവുമുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post