കണ്ണൂർ : മലയാളി മാസ്റ്റേർസ് അത്ലറ്റിക് അസോസിയേഷൻ 43 – മത് സംസ്ഥാന കായികമേള ഡിസംബർ 14, 15 തീയ്യതികളിൽ കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന മത്സരത്തിൽ കണ്ണൂർജില്ലയിൽ നിന്നും നൂറ്റമ്പതിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്നു. 30 വയസ്സിന് മുകളിൽ 5 വയസ്സിൻ്റെ വ്യത്യാസമുള്ള ഗ്രൂപ്പുകളായുള്ള മത്സരത്തിൽ 100 വയസ്സിന് മുകളിൽ പ്രായമുള്ള മത്സരാർത്ഥികൾ വരെ കണ്ണൂർ ജില്ലക്ക് വേണ്ടി മത്സരിക്കുന്നുണ്ടെന്ന് കണ്ണൂർജില്ലാ മലയാളി മാസ്റ്റേർസ് അത്ലറ്റിക്ക് അസോസിയേഷൻ സെക്രട്ടറി വി.കെ. സുധിമാസ്റ്റർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.