രാഷ്ട്രീയ പോഷന്‍ മാ - 2026 പോഷകാവബോധ ക്യാമ്പയിന് സമാപനം
തലശ്ശേരി: ഭാരത സര്‍ക്കാരിനുകീഴില്‍ വനിതാ ശിശു വികസന മന്ത്രാലയം, യുനെസ്കോ, ജന്‍വാണി എഫ്.എം കമ്മ്യൂണിറ്റി റേഡിയോ പാനൂര്‍, കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്നര്‍വീല്‍ ക്ലബ് ഓഫ് ടെലിച്ചറി, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ - വിമെന്‍സ് വിങ് കേരളം എന്നിവ സംയുക്തമായി നടത്തിയ രാഷ്ട്രീയ പോഷന്‍ മാ - 2026 പോഷകാവബോധ ക്യാമ്പയിന്‍ സമാപിച്ചു.
തലശ്ശേരി അമൃത വിദ്യാലയത്തിൽ നടന്ന പരിപാടി
തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സി.കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.ജന്‍വാണി സ്റ്റേഷന്‍ ഡയറക്ടര്‍ നിർമ്മൽ മയ്യഴി ആമുഖഭാഷണം നടത്തി.
കവിത ശ്രീജിത്ത്, റാബിത, ജന്‍വാണി പ്രോഗ്രാം എക്സിക്യുട്ടീവ് എന്‍. വിനീത് കുമാർ, സി.സി ബസന്ത്, ശ്രീരൂപ് എന്നിവർ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി ഡോ. മിനി ബാലകൃഷ്ണന്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു.പോഷകാഹാര പാചക മത്സരവും വിഭവങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു.ടി എം ദിലീപ് കുമാർ സ്വാഗതവും കെ എൻ ഉമ നന്ദിയും പറഞ്ഞു.മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഡോ. മിനി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.