മാഹി: പൊതു വിദ്യാഭ്യാസത്തെയും പൊതുവിദ്യാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി മയ്യഴിയിലെ മുഴുവൻ പൊതു വിദ്യാലങ്ങളിലെയും അധ്യാപക രക്ഷാകർതക്കളുടെ സംയുക്ത കൂട്ടയ്മയായ ജോയിൻ്റ് ഫോറം ഓഫ് പേരെൻ്റ്സ് ടീച്ചേർസ് അസോസിയേഷൻ (JCPTA) പ്രസിഡണ്ടായി കെ. സന്ദീവും ജനറൽ സെക്രട്ടറിയായി സി.പി. അനിലും തെരഞ്ഞെടുക്കപ്പെട്ടു.
ചാലക്കര ഉസ്മാൻ കൺവെൻഷൻ സെൻ്ററിൽ നടന്ന ജനറൽ ബോഡി വിരമിച്ച പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
2023-24 വർഷത്തെ പ്രവർത്തന റിപ്പേർട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു ചർച്ച ചെയ്ത് അംഗീകരിച്ച ശേഷമാണ് അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.
മറ്റു ഭാരവാഹികളായി സാബിർ കിഴക്കയിൽ ജസ്ന , പി.പി. സൂര്യ ജയദേവൻ (വൈസ് പ്രസിഡൻ്റുമാർ) രാജേഷ് ജോൺ, നസിയ ബഷീർ, നഫീസ ഹനീഫ്(ജോയിൻ്റ് സെക്രട്ടറി) സുനിൽ മാഹി (ട്രഷറർ)ശ്രീജ ശ്രീനിവാസൻ എന്നിവരെ തെരഞ്ഞെടുത്തു.
റീജിയണൽ മദർ പി. ടി. എ പ്രസിഡന്റ് ആയി കെ.എൻ.സിനി. വൈസ്. പ്രസിഡന്റ് ആയി എം.വിനോദിനി. എന്നിവർ ചുമതലയേറ്റു.
അധ്യാപകരുടെ സ്ഥലമാറ്റ നടപടികൾ അധ്യയന വർഷത്തെ പ്രവർത്തനങ്ങളെ അവതാളത്തിൽ ആക്കാത്ത വിധം സമയ ബന്ധിതമായി നടത്താൻ അധികാരികളോടു ആവശ്യപ്പെടുന്ന പ്രമേയം ജനറൽ ബോഡി ചർച്ച ചെയ്തു അംഗീകരിച്ചു.
മാഹിയിൽ പൊതു വിദ്യാലയങ്ങളിൽ മാത്രം നടപ്പിലായ സി.ബി.എസ്.ഇ. പാഠ്യ പദ്ധതിയുമായി ബന്ധപ്പെടുത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ പരിഹരിക്കാൻ ഉതകുന്ന ബോധവല്ക്കരണ ക്ലാസ്സുകൾ അടുത്ത അധ്യയന വർഷത്തിനു മുന്നോടിയായി സംഘടിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കരിച്ചു നടപ്പിലാക്കാൻ തുടർന്നു നടന്ന എക്സിക്യുട്ടീവ് കമ്മറ്റി യോഗത്തിൽ തീരുമാനമായി.