ഇടതിനും ബിജെപിക്കും വോട്ടു കുറഞ്ഞു; കന്നിയങ്കത്തില്‍ പ്രിയങ്കയ്ക്കു തിളങ്ങുന്ന ജയം, ഭൂരിപക്ഷം 40,4619
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് 40,4619 വോട്ടിന്റെ ആധികാരിക ജയം. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം കന്നി മത്സരത്തില്‍ തന്നെ പ്രിയങ്ക മറികടന്നു. വയനാട്ടിലും റായ് ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ആകെ പോള്‍ ചെയ്തതില്‍ 6,12,020 വോട്ടാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 2,074,01 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയിലെ നവ്യ ഹരിദാസ് 1,08080 വോട്ട് നേടി.