മാഹി : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പടവോ പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വവും
ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ
അവബോധന ബോധവത്ക്കരണം സംഘടിപ്പിച്ചു. ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്തിൽ നടന്ന ബോധവത്ക്കരണ പരിപാടി പ്രധാന അധ്യാപിക പി സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. മിഷൻ ശക്തി കോഡിനേറ്റർ ദൃശ്യ കെ. എം, അധ്യക്ഷത വഹിച്ചു. മാഹി ആരോഗ്യവകുപ്പിലെ സ്റ്റുഡൻറ് ഹെൽത്ത് കൗൺസിലർ ഹർഷ ഹരീന്ദ്രൻ, മിഷൻ ശക്തി പ്രോഗ്രാം കോർഡിനേറ്റർ ബൈനി പവിത്രൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ശ്രീജ കെ, സിന്ധു എ.വി എന്നിവർ സംസാരിച്ചു. പങ്കെടുത്ത വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post