Latest News From Kannur

വിദ്യാഭ്യാസ സഹായനിധിയുടെ വിതരണം

0

കല്‌പറ്റ :  ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ, മറുനാടൻ മലയാളി , ശാന്തിഗ്രാം എന്നിവരുടെ നേതൃത്ത്വത്തിൽ സമാഹരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ വിതരണം. 2024 നവംബർ 20 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ .
വയനാട് മേപ്പാടി – ചൂരൽമല ദുരന്തത്തിൽ നിരാലംബരായ, രക്ഷിതാക്കൾ നഷ്ടപ്പെട്ട, വിദ്യാർത്ഥികൾക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ, മറുനാടൻ മലയാളി, ശാന്തിഗ്രാം നേതൃത്വത്തിൽ സമാഹരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ വിതരണം.

5 ലക്ഷം രൂപ വീതം 11 മക്കൾക്ക്. 3.5 ലക്ഷം രൂപവീതം 12 മക്കൾക്ക്. 3 ലക്ഷം വീതം 5 മക്കൾക്ക്

പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച 100 % തുകയും ജനങ്ങൾക്ക് നൽകിക്കൊണ്ട് വീണ്ടും BMCF, മറുനാടൻ മലയാളി – ശാന്തിഗ്രാം ടീം മാതൃകയാകുന്നു.

ആകെ 28 മക്കൾക്കായി വിതരണം ചെയ്യുന്ന തുക = 1,12,00000/- (ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ)

കാര്യപരിപാടി:

2024 നവംബർ 20, ബുധൻ, രാവിലെ 10.00 മണി മേപ്പാടി ഗ്രാമപഞ്ചായത്ത് ഹാൾ, വയനാട്

സ്വാഗതം : ശ്രീ. എം.എം. അഗസ്റ്റിൻ ആർഷഭാരത് (ജനറൽ കൺവീനർ)

അദ്ധ്യക്ഷൻ : ശ്രീ. കെ. ബാബു (പ്രസിഡൻ്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത്)

ആമുഖ പ്രഭാഷണം: ശ്രീ. ഷാജൻ സ്‌കറിയ (ചീഫ് എഡിറ്റർ, മറുനാടൻ മലയാളി & സ്ഥാപക ചെയർമാൻ, BMCF)

ചൂരൽമലയിലെ അനുഭവങ്ങൾ – അവതരണം: ശ്രീ. അജയ് വയനാട് (കോ- ഓർഡിനേറ്റർ, മറുനാടൻ മലയാളി – BMCF)

ഉദ്ഘാടനം, ഫണ്ട് വിതരണം : അഡ്വ. ടി.സിദ്ധീഖ് , M.L.A

സാന്നിദ്ധ്യം/ആശംസ

ശ്രീ. സോണി ചാക്കോ (BMCF, മുൻ വൈസ് ചെയർമാൻ, & അഡ്വൈസറി ബോർഡ് അംഗം). ശ്രീമതി രാധ രാമസ്വാമി (വൈസ് പ്രസിഡൻ്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത്) ശ്രീ . നാസർ ബി (ചെയർമാൻ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, മേപ്പാടി ഗ്രാമപഞ്ചായത്ത്) . ശ്രീ. രാജു ഹെജമാടി (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, മേപ്പാടി ഗ്രാമപഞ്ചായത്ത്) ശ്രീ. രാധാമണി ടീച്ചർ (ചെയർപേഴ്‌സൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, മേപ്പാടി ഗ്രാമപഞ്ചായത്ത്) ശ്രീ. രാഘവൻ സി (ചൂരൽമല ഡിവിഷൻ മെമ്പർ, കല്‌പറ്റ ബ്ലോക്ക് പഞ്ചായത്ത്). ശ്രീ. ജോബിഷ് കുര്യൻ (ഓഫീസ് വാർഡ് മെമ്പർ, മേപ്പാടി ഗ്രാമപഞ്ചായത്ത്).  ശ്രീ. എൻ.കെ. സുകുമാരൻ (അട്ടമല വാർഡ് മെമ്പർ, മേപ്പാടി ഗ്രാമപഞ്ചായത്ത്). ശ്രീ. നൂറുദ്ധീൻ സി. കെ (ചൂരൽമല വാർഡ് മെമ്പർ, മേപ്പാടി ഗ്രാമപഞ്ചായത്ത്). ശ്രീ. നൗഷാദ് അലി (സെക്രട്ടറി, മേപ്പാടി ഗ്രാമപഞ്ചായത്ത്) ശ്രീ. റഷീദ് പറമ്പൻ (പ്രസിഡൻ്റ്, രാജീവ് യൂത്ത് ഫൗണ്ടേഷൻ). ശ്രീ. സി.കെ. ദിനേശൻ (ഡയറക്ടർ, ജ്വാല). കൃതജ്ഞത : ശ്രീ. എൽ. പങ്കജാക്ഷൻ (ഡയറക്ടർ, ശാന്തിഗ്രാം)

ഏവർക്കും സ്വാഗതം

Leave A Reply

Your email address will not be published.