സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകം’; ഇന്ദിരയുടെ ജന്മദിനത്തില്‍ അപൂര്‍വ ഫോട്ടോ പങ്കുവച്ച് രാഹുല്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജന്മദിനത്തില്‍ സമാധി സ്ഥലമായ ശക്തി സ്ഥലില്‍ ആദരമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയില്‍ മുത്തശ്ശിക്കൊപ്പമുള്ള ചിത്രവും രാഹുല്‍ പങ്കിട്ടു. തന്റെ മുത്തശ്ശി ഇന്ദിര ഗാന്ധി സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
‘സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും ഉദാഹരണമായിരുന്നു മുത്തശ്ശി. രാജ്യതാല്‍പ്പര്യത്തിന്റെ പാതയില്‍ നിര്‍ഭയമായി സഞ്ചരിക്കുന്നതാണ് യഥാര്‍ത്ഥ ശക്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത് അവരില്‍ നിന്നാണ്. അവരുടെ ഓര്‍മ്മകളാണ് എന്റെ ശക്തി, അത് എനിക്ക് എപ്പോഴും വഴി കാണിക്കുന്നു,’ രാഹുല്‍ കുറിച്ചു.