പാനൂർ :ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കണ്ണൂരിന്റെയും – ചൈൽഡ് ഹെല്പ് ലൈൻ കണ്ണൂരിന്റെയും സംയുക്തഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ചു നവംബർ 14 മുതൽ 21 വരെ ബാലാവകാശ വാരാചരണം ആഘോഷിച്ചു വരുന്നു. തലശ്ശേരി റയിൽവെ സ്റ്റേഷനിൽ വച്ചു ട്രെയിൻ ക്യാമ്പിനോട് കൂടി ആരംഭിച്ച പരിപാടിയുടെ രണ്ടാം ദിനം പാനൂർ ബസ്റ്റാൻഡിൽ വച്ചു ലഹരിക്കെതിരെ സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. കണ്ണൂർ ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ സോഷ്യൽ വർക്കർ ജയരാജ് പി കെ സ്വാഗതം പറഞ്ഞു. പാനൂർ പോലീസ് സബ് ഇൻസ്‌പെക്ടർ രാജീവൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പേരുമുണ്ടചേരി എം എൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ രാജേഷ് കുമാർ ആശംസയർപ്പിച്ചു. ചിത്രകാരൻ ശ്യാം രാജ് പുത്തൂറിന്റെ നേതൃത്വത്തിൽ റിതം കെ ഡ്രോയിങ് അക്കാദമി യിലെ കുട്ടികളും ചേർന്നു സമൂഹ ചിത്ര രചനയിൽ പങ്കെടുത്തു. കണ്ണൂർ ചൈൽഡ് ഹെല്പ് ലൈൻ കോർഡിനേറ്റർ ആഷില്യ നന്ദി അറിയിച്ചു.