ചൊക്ലി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിജയാഹ്ലാദ റാലി നടത്തി. യു പി ജനറൽ വിഭാഗത്തിലും ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ് ,ഹൈസ്ക്കൂൾ സംസ്കൃതോത്സവത്തിൽ റണ്ണേഴ്സ് അപ്പ്, അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം എന്നിവ രാമവിലാസം കരസ്ഥമാക്കി. ചൊക്ലിയിൽ നിന്ന് ആരംഭിച്ച വിജയാഹ്ലാദ റാലി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ഈ ചടങ്ങിൽ ഉപപ്രഥമാധ്യാപിക എൻ.സ്മിത ,കെ.ഷണ്മുഖൻ, എ രചീഷ്,പി സുമേഷ്, സി വി അജിത, വി കെ സുശാന്ത്, കെ. അനിൽകുമാർ, കെ.ഷിബിൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പ് ട്രോഫിയും സമ്മാനിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.