പുത്തലം ഭഗവതി ക്ഷേത്രം തിറയുത്സവം

പുത്തലം ഭഗവതി ക്ഷേത്രം തിറയുത്സവം
മാഹി : പുത്തലം ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച
അരിയളവ്, തോറ്റം, കുന്നുംപുറത്ത് നിന്നും കുട വരവ്, തോട്ടി വരവ്, വൈകുന്നേരം മഞ്ചക്കലിൽ നിന്നും ഭഗവതിയുടെ പുറപ്പാടും തുടർന്ന് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് ഘോഷയാത്രയുമുണ്ടായി. വെള്ളാട്ടവും കലശം വരവും ഉണ്ടായി. 8 ന് പുലർച്ചെ മുതൽ രാത്രി വരെ വിവിധ തെയ്യങ്ങൾ കെട്ടിയാടും. രാത്രി 10 ന് പാലെഴുന്നള്ളത്ത് വരവ്, തുടർന്ന് മാർപൊലിയൻ തിറ, 9 ന് പുലർച്ചെ രണ്ടിന് ഭഗവതിയുടെ വെള്ളാട്ടവും ഗുരുതിയും, അഞ്ചിന് ഭഗവതി തിറ, ഒമ്പതിന് കാരണവർ തിറ 14 ന് കരിയടിക്ക് ശേഷം കൊടിയിറക്കം.