വഖഫ് ബോർഡ് ചെയർമാന് സ്വീകരണം നൽകി

വഖഫ് ബോർഡ് ചെയർമാന് സ്വീകരണം നൽകി
മാഹി: പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ്‌ ചെയർമാനായി നിയമിതനായ അഡ്വ. വി.പി. അബ്ദുൽ റഹ്‌മാന് മാഹി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാഹി റീജ്യണൽ മസ്ജിദ് ആൻ്റ് മദ്രസ്സ കോർഡിനേഷൻ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. ആക്ടിംഗ് പ്രസിഡന്റ്‌ അബ്ദുൽ കാദർ, സെക്രട്ടറി ടി.കെ. വസീം, ട്രഷറർ എ.വി. യൂസുഫ്, വിവിധ മഹല്ല് കമ്മിറ്റി പ്രധിനിധികളായ മമ്മു ഹാജി, ടി. സാദിഖ് (മാങ്ങാട് ജുമാ മസ്ജിദ്), അഷ്‌റഫ്‌ ഹാജി, ഹുസൈൻ (പന്തക്കൽ ജുമാ മസ്ജിദ്), വി.പി. സുബൈർ ഹാജി, ശംസുദ്ധീൻ (മഞ്ചക്കൽ ജുമാ മസ്ജിദ്), നാസർ മഡോൾ, റാഷിദ്‌ (ന്യൂമൊയ്‌ദീൻ പള്ളി), നിസ്താർ (മൊയിദീൻ പള്ളി), എ.വി. സിദ്ദിക്ക് ഹാജി (സ്ത്രഴിയിൽ ജുമാ മസ്ജിദ്), അഷ്‌ക്കർ സക്കാഫി, റൂബിസ് (ചാലക്കര ജുമാ മസ്ജിദ്), അഷറഫ് ഹാജി (ചൂടിക്കോട്ട മദ്രസ്സ) എന്നിവർ ചേർന്ന് സ്വീകരിച്ചു.