ഡ്രൈവർ ഹൃദ്യയാഘാതം മൂലം മരണപ്പെട്ടു, ലോറി മതിലിൽ ഇടിച്ചു നിന്നു

ഡ്രൈവർ ഹൃദ്യയാഘാതം മൂലം മരണപ്പെട്ടു, ലോറി മതിലിൽ ഇടിച്ചു നിന്നു
ഡ്രൈവർ ഹൃദ്യയാഘാതം മൂലം മരണപ്പെട്ടു, ലോറി മതിലിൽ ഇടിച്ചു നിന്നു

മാഹി : കാഞ്ഞിരത്തിൻ കീഴിൽ മത്തിപ്പറമ്പ് റോഡിൽ പെട്രോളിയം ടാങ്കർ ലോറി ഓടിച്ചു പോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഡ്രൈവർ മരിച്ചു. ഈസ്റ്റ് പള്ളൂരിലെ കണ്ണോത്ത് ചന്ദ്രൻ (72) ആണ് മരണപ്പെട്ടത്.
ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് കയറി. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ ചൊക്ലി മെഡിക്കൽ സെൻററിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്തിപറമ്പ് കല്ലിൽ മൊട്ടയില്‍ ഇന്നലെ വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. ചൊക്ലി പൊലിസ് സ്ഥലത്തെത്തി നിയമ നടപടികള്‍ക്കായി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ : കൂടത്തിൽ മീത്തൽ ഉഷ (മാലതി). മകൾ :ഷാർമ്മിള (ഓസ്ട്രേലിയ) മരുമകൻ : വിജുനാഥ് (ഓസ്ട്രേലിയ)