Latest News From Kannur

ഒറ്റയടിക്ക് 12 റോക്കറ്റുകള്‍ തൊടുക്കാം, അത്യാധുനിക പിനാക റോക്കറ്റ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരം; വാങ്ങാന്‍ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ ക്യൂവില്‍-

0

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്ത് പിനാക റോക്കറ്റ് സംവിധാനത്തിന്റെ കൃത്യതയും സ്ഥിരതയും വിലയിരുത്തി.

വിവിധ ഫീല്‍ഡ് ഫയറിങ് റേഞ്ചുകളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തിയത്. രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍ നിന്നും 12 റോക്കറ്റുകള്‍ പരീക്ഷിച്ചതായി ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറയുന്നു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കീഴിലുള്ള പ്രതിരോധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരീക്ഷണ വിജയം ആക്കം കൂട്ടും.

അമേരിക്കയുടെ ഹിമാര്‍സ് സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന പിനാക സംവിധാനം ഇന്ത്യയുടെ ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതിയില്‍ ഇടംപിടിച്ചിരിക്കുകയാണ്. സംഘര്‍ഷബാധിതമായ അര്‍മേനിയയാണ് പിനാക സംവിധാനം വാങ്ങാന്‍ ആദ്യ ഓര്‍ഡര്‍ നല്‍കിയത്. ഇപ്പോള്‍ ഫ്രാന്‍സും തങ്ങളുടെ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തെ ശക്തിപ്പെടുത്താന്‍ നൂതന റോക്കറ്റ് സംവിധാനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, അടുത്ത ആഴ്ചകളില്‍ സിസ്റ്റം പരീക്ഷിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

പരമശിവന്റെ വില്ലിന്റെ പേരാണ് ഈ റോക്കറ്റ് സിസ്റ്റത്തിന് നല്‍കിയിരിക്കുന്നത്. റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് പിനാക റോക്കറ്റ് സിസ്റ്റം വിന്യസിച്ചത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിലാണ് ഇത് ആദ്യമായി വിന്യസിക്കപ്പെട്ടത്. യുദ്ധസമയത്ത് തന്ത്രപ്രധാനമായ ഉയരങ്ങളിലുള്ള പാകിസ്ഥാന്‍ പോസിഷനുകള്‍ തകര്‍ക്കുന്നതില്‍ പിനാക സംവിധാനം നിര്‍ണായക പങ്ക് ആണ് വഹിച്ചത്.

 

 

Leave A Reply

Your email address will not be published.