Latest News From Kannur

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ – 50 വർഷങ്ങൾ

0

എം മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50 വർഷങ്ങൾ – കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ മയ്യഴിയിൽ സംഘടിപ്പിക്കുന്നു. നവമ്പർ 25 ന് തിങ്കളാഴ്ച്ച മാഹി ടൗൺ ഹാളിൽ വെച്ചാണ്
പരിപാടി. മാഹി സ്പോർട്സ് ക്ലബ്ബ്- പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ   സഹകരണത്തോടെയാണ്സംഘാടനം..മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50ാം വാർഷികസമ്മേളനം വൈകു 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . ടി പത്മനാഭൻ മുഖ്യാതിഥിയായിരിക്കും.സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. രമേഷ് പറമ്പത്ത് എം എൽ എ അധ്യക്ഷത വഹിക്കും.
അശോകൻ ചരുവിൽ, കെ ആർ മീര , ഡോ.കെ.പി മോഹനൻ, സി. പി അബൂബക്കർ, എം വി നികേഷ്കുമാർ എന്നിവർ പങ്കെടുക്കും.രാവിലെ 9 മണിക്ക് ചിത്രകാരസംഗമം ടി പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും .25 ഓളം ചിത്രകാരന്മാർ
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ സന്ദർഭങ്ങൾ ആവിഷ്കരിക്കും. തുടർന്ന് നോവലിനെക്കുറിച്ച് ഇ വി രാമകൃഷ്ണൻ,കെ വി സജയ് , വി എസ് ബിന്ദു എന്നിവർ പ്രഭാഷണം നടത്തും. ഇ. എം അഷ്റഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചഷോർട്ട് ഫിലിം എം മുകുന്ദൻ്റെ സാഹിത്യ ദൃശ്യാവിഷ്കാരമായ
ബോൺഴൂർ മയ്യഴിയുടെ പ്രദർശനവും നടക്കും

Leave A Reply

Your email address will not be published.