ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവ കേരളത്തിന്റെ ഭാഗമായി നവംബർ 14 ശിശുദിനത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. പഞ്ചായത്തിലെ 14 വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സെയ്ത്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‘വസന്തൻ മാസ്റ്റർ ശുചിത്വമിഷൻ ആർ പി ശ്രീ അശോകൻ മാസ്റ്റർ ആരോഗ്യ വിദ്യാമാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശർമിള ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു 14 വിദ്യാലയങ്ങളിൽ നിന്നും 107 വിദ്യാർത്ഥികൾ പങ്കെടുത്തു 5 പാനൽ പ്രതിനിധികളായ വിദ്യാർത്ഥികൾ സഭ നിയന്ത്രിച്ചു . വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറുപടി നൽകി. കുനിയിൽ ഗവ. എൽ. പി സ്കൂൾ എച്ച് എം ശ്രീമതി സിന്ധു ടീച്ചർ നന്ദി രേഖപ്പെടുത്തി